ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഹൃത്വിക് റോഷൻ. സിനിമകൾ പോലെ തന്നെ നടന്റെ സ്വകാര്യ വിശേഷങ്ങളും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ രണ്ടാം വിവാഹം പ്രവചിച്ചിരിക്കുകയാണ് ജ്യോത്സ്യൻ ബെജൻ ദാരുവല്ല. ജ്യോത്സ്യനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
നടന്റെ ജാതകപ്രകാരം പുനർ വിവാഹം ഉണ്ടാകുമെന്നാണ് ജ്യോത്സ്യന്റെ പ്രവചനം. നടിയും ഗായികയുമായ സാബ ആസാദുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കുമ്പോഴാണ് രണ്ടാം വിവാഹത്തെ കുറിച്ചുള്ള പ്രവചനം പുറത്ത് വരുന്നത്.
2014 ൽ ആണ് ഹൃത്വിക് റോഷനും സുസന്നെ ഖാനും തമ്മിൽ നിയമപരമായി ബന്ധം വേർപിരിയുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2000 ൽ വിവാഹിതരായ ഇവർ 14 വർഷത്തിന് ശേഷമാണ് ബന്ധം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.