സൗത്തിന്ത്യൻ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള സൂചന നൽകി നടൻ ആയുഷ്മാൻ ഖുറാന. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നും മികച്ച തിരക്കഥ ലഭിച്ചാൽ തീർച്ചയായും ചിത്രം ചെയ്യുമെന്നും ആയുഷ്മാൻ വ്യക്തമാക്കി.
വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സൗത്തിൽ നിന്ന് വളരെ മികച്ച ചിത്രങ്ങളാണ് വരുന്നത്. നേരത്തെ മുതലെ അവിടെ നിന്നുള്ള ചിത്രങ്ങൾ നമ്മൾ റീമേക്ക് ചെയ്യാറുണ്ട്. പുത്തൻ പ്രമേയങ്ങളെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ എന്നോട് ഒരു പ്രത്യേക ബഹുമാനം അവർക്കുണ്ട്. ഇന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ എന്റെ സിനിമകളിൽ ഞാൻ അഭിമാനിക്കുന്നു- അയുഷ്മാൻ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. തിരക്കഥ എന്നെ അത്ഭുതപ്പെടുത്തണം. പ്രചോദിപ്പിക്കുന്ന കഥകൾ വന്നാൽ ഉറപ്പായും ചെയ്യും. അറ്റ്ലിക്കൊപ്പമോ ഫഹദിനൊപ്പമോ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു-ആയുഷ്മാൻ പറഞ്ഞു.
ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമായി മാറുകയാണ്. കന്നി ചിത്രത്തിലൂടെ തന്നെ സംവിധായകൻ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 550 കോടിയാണ് ആഗോളതലത്തിൽ ജവാൻ 550 കോടിയാണ് നേടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.