കോശിയായി റാണ ദഗുബട്ടി; അയ്യപ്പനും കോശിയും തെലുങ്ക്​ റീമേക്ക്​ പൂജ കഴിഞ്ഞു

സച്ചി സംവിധാനം ചെയ്​ത്​ പൃഥ്വിരാജും ബിജുമോനോനും തകർത്തഭിനയിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. 2020ലെ സൂപ്പർഹിറ്റ്​ ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിലുള്ള അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കി​െൻറ പൂജ ഇന്ന്​ കഴിഞ്ഞു. ചിത്രത്തിൽ അയ്യപ്പനായി പവൻ കല്യാൺ എത്തുമെന്ന്​ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. എന്നാൽ, കോശിയായി ആരെത്തുമെന്ന ആരാധകരുടെ ആശങ്ക അണിയറപ്രവർത്തകർ ഇന്ന്​ അവസാനിപ്പിച്ചു.

ബാഹുബലിയിലൂടെ പാൻ ഇന്ത്യ സ്റ്റാറായി മാറിയ റാണ ദഗുബട്ടിയാണ്​ പൃഥ്വിരാജ്​ തകർത്തഭിനയിച്ച കോശിയായി വേഷമിടുന്നത്​. റാണ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലിയിൽ പ്രഭാസിനോട്​ പോരാടിയ റാണ പുതിയ ചിത്രത്തിൽ പവൻ കല്യാണിനോടാണ്​ മത്സരിക്കാൻ പോകുന്നത്​.

ഇന്ന്​ നടന്ന പൂജയിൽ പവന്‍ കല്യാണ്‍, സംവിധായകന്‍ സാഗര്‍ കെ. ചന്ദ്ര, നിര്‍മ്മാതാവ് സൂര്യദേവര നാഗ വാംസി എന്നിവര്‍ പങ്കെടുത്തു. തമന്‍ എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.