അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. 2024 ഏപ്രിൽ 10 ന് പുറത്തെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ഏകദേശം 90 കോടി മാത്രമാണ് ബോക്സോഫീസിൽ നിന്ന് സമാഹരിക്കാനായത്.
വമ്പൻ ഹൈപ്പിൽ തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. ജൂൺ ആറിന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രം പരാജയമായിരുന്നെങ്കിലും പൃഥ്വിരാജിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.
അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചത് വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.