അക്ഷയ് കുമാറിന്റെയും പൃഥ്വിയുടെയും തീപാറും പോരാട്ടത്തിന് പിന്നിൽ ഹോളിവുഡ് സ്റ്റണ്ട് സംവിധായകൻ

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടെ മിയാൻ'. അലി അബ്ബാസ് സഫർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ 10 ന് തിയറ്ററുകളിൽ എത്തും. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസായിട്ടാണ് ഒരുങ്ങുന്നത്.

ആക്ഷന് ഏറെ പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത് പ്രശസ്തനായ ഹോളിവുഡ് സ്റ്റണ്ട് സംവിധായകൻ ക്രെയ്ഗ് മാക്രേ ആണ്. പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്ന് ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന്റെ നിർമാതാവ് ജാക്കി ഭഗ്‌നാനി പറഞ്ഞു. ഷാറൂഖിന്റെ പത്താൻ, ജവാൻ എന്നീ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയത് ക്രെയ്ഗ് മാക്രേ ആണ്.

'പ്രേക്ഷകർക്ക് ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവമായിരിക്കും ഞങ്ങളുടെ ആക്ഷൻ സീക്വൻസുകൾ നൽകുക. അലിയുടെ കാഴ്ചപ്പാടിൽ ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ സിനിമയിൽ നിങ്ങൾ കാണുന്നത് ആ സഹകരണത്തിന്റെ ഫലമായിരിക്കും, 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജാക്കി ഭഗ്‌നാനി പറഞ്ഞു.

വാഷു ഭഗ്നാനിയും പൂജ എൻ്റർടൈൻമെൻ്റും, AAZ സിനിമാസുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് ബഡേ മിയാൻ ഛോട്ടെ മിയാൻ. വാഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കൂടാതെ സൊനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ, റോണിത്ത് റോയ് എന്നിവരാണ്   മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Tags:    
News Summary - Bade Miyan Chote Miyan’s action scenes crafted by SRK’s stunt master Craig Macrae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.