മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണങ്ങളല്ല ലഭിക്കുന്നത്.
ചിത്രം തിയറ്ററുകളിലെത്തി എട്ട് ദിവസം പൂർത്തിയാകുമ്പോൾ 9.8 കോടി രൂപയാണ് നേടിയിരിക്കുന്നത്. 10 കോടിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ബറോസിനെ പിന്തുണച്ച് സംവിധായകരും സിനിമാ- സാങ്കേതിക പ്രവർത്തകരും രംഗത്തെത്തിയിട്ടും ബറോസിനെ ബോക്സോഫീസിൽ രക്ഷിക്കാനായിട്ടില്ലെന്നാണ് നിലവിലെ കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
3.45 കോടിയാണ് ബറോസിന്റെ ഓപ്പണിങ് കളക്ഷൻ. രണ്ടാംദിനം 1.6 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. 1.1 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മൂന്നാം ദിനത്തെ കളക്ഷൻ. നാലാം ദിനം 1.25 കോടിയും അഞ്ചാം ദിനം 1.35 കോടി രൂപയും ഇന്ത്യയിൽ നിന്ന് നേടി. 0.35 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആറാം ദിവസത്തെ കളക്ഷൻ. ഏഴാം ദിനം 0.28 ആയി കുറഞ്ഞു. എട്ടാം ദിനം 0.42 കോടി രൂപയായിരുന്നു ഇന്ത്യയിൽ നിന്ന് നേടിയത്,
150 കോടി ബജറ്റിലാണ് ബറോസ് ഒരുങ്ങിയത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ 'ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.