ഇനി പുഷ്പ 2 ന് മുന്നിലുള്ളത് ഒറ്റ ചിത്രം; 1800 കോടിയിലേക്ക് അല്ലു അർജുന്റെ പുഷ്പ രാജ്

പോയ വർഷം ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയാണ് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ അഞ്ചിന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രത്തിന് എല്ലാഭാഷകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം തിയറ്ററുകളിലെത്തി 27 ദിവസം കഴിയുമ്പോഴും മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

പുഷ്പ 2 1800 കോടിയിലേക്ക് അടുക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് 25 ദിവസത്തെ ആഗോള കളക്ഷൻ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പുറത്തുവിട്ടിരുന്നു. 1760 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈഫ് ടൈം കളക്ഷൻ നേടുന്ന ചിത്രമായി പുഷ്പ 2 മാറിയിട്ടുണ്ട്.2070.3 കോടി നേടിയ ആമിർ ഖാൻ ചിത്രം ദംഗലാണ് പുഷ്പയുടെ മുന്നിലുള്ള ഏക ചിത്രം.പ്രഭാസിന്‍റെ ബാഹുബലി 2: ദി കൺക്ലൂഷന്‍റെ റെക്കോർഡ് പുഷ്പ 2 ഇതിനോടകം മറികടന്നിട്ടുണ്ട്.

27-ാം ദിവസം ഇന്ത്യയിൽ 7.65 കോടി രൂപയാണ് പുഷ്പ 2 നേടിയത്. ഹിന്ദി പതിപ്പ് 6.25 കോടി രൂപ നേടിയപ്പോൾ, തെലുങ്ക് പതിപ്പ് ഡിസംബർ 31 ന് ആഭ്യന്തര ബോക്സോഫീസിൽ 1.17 കോടി രൂപ നേടി. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

Tags:    
News Summary - Pushpa 2 worldwide box office collection day 27: Allu Arjun’s blockbuster set to cross Rs 1800 crore mark globally, aims for Dangal’s record next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.