വ്യത്യസ്തമായ സിനിമ പ്രഖ്യാപനവുമായി ബേസിൽ ജോസഫ്. രസകരമായ വിവാഹ പത്രപരസ്യം പങ്കുവെച്ച് കൊണ്ടാണ് പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. നിരഞ്ജന അനൂപും അഭിറാം രാധകൃഷ്ണനുമാണ് പോസ്റ്ററിൽ. ചന്ദ്രിക രവീന്ദ്രൻ, ബിബീഷ് ബാലൻ എന്നീ കഥാപത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുളള മറ്റുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
'ചില പ്രത്യേക സാഹചര്യങ്ങളാൽ എന്റെ രണ്ടാമത്തെ മകളുടെ വിവാഹ നിശ്ചയം ഒന്നാമതായി നടത്താൻ തീരുമാനിച്ച വിവരം സന്തോഷ പൂർവം അറിയിച്ചുകൊള്ളട്ടെ. തീരുമാനം പെട്ടെന്നായതിനാൽ നേരിട്ട് വന്നു ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു'. സിനിമയുടെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇടയിൽ ചിരി പടർത്തിയിട്ടുണ്ട്. നവംബർ 14 തിങ്കളാഴ്ച ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം അണിയറപ്രവർത്തകർ പുറത്തു വിടുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
രജിഷ വിജയൻ, മഞ്ജു വാര്യർ തുടങ്ങിയവർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.