നടൻ സഞ്ജയ് കപൂറിന് ബ്രേക്ക് നൽകിയ ചിത്രമാണ് ‘രാജ’. ഇന്ദ്ര കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മാധുരി ദീക്ഷിത് ആയിരുന്നു നായിക. ചിത്രം പരാജയപ്പെടുമെന്നായിരുന്നു അന്ന് എല്ലാവരും കരുതിയത്. എന്നാൽ സിനിമ വൻ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അവിശ്വസനീയമായ വിജയത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ഇന്ദ്ര കുമാർ.
'രാജയുടെ റിലീസിന് മൂന്നാഴ്ച മുമ്പാണ് സഞ്ജയ് കപൂറിന്റേയും തബുവിന്റേയും ‘പ്രേം’ എന്ന ചിത്രം പുറത്തിറങ്ങിയത്. അതു വൻ പരാജയമായിരുന്നു. അതോടെ എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. എല്ലാവരും ഞങ്ങളുടെ ചിത്രത്തെ പരിഹസിച്ചു. രാജ എന്റെ അവസാന ചിത്രമായിരിക്കുമെന്ന് തോന്നി. എന്നാൽ എല്ലാവരും ചേർന്ന് എന്നെ രക്ഷിച്ചു. ഞങ്ങളുടെ സിനിമ വൻ വിജയം നേടി'.
പ്രേക്ഷകരോടൊപ്പം സിനിമ കണ്ട അനുഭവവും അദ്ദേഹം അഭിമുഖത്തിൽ വിവരിച്ചു. ' മികച്ച അനുഭവമായിരുന്നു അന്ന് തിയറ്ററിലുണ്ടായത്. സഞ്ജയ് കപൂറിന്‍റെ മുൻ ചിത്രത്തെ പരിഹസിച്ച അതേ ആളുകൾ, മാധുരി ദീക്ഷിതിനെ തല്ലുന്ന രംഗത്തിൽ അദ്ദേഹത്തിന് വേണ്ടി കൈയടിച്ചു. അത്രമാത്രം ശക്തമായിരുന്നു സിനിമയുടെ തിരക്കഥ'-ഇന്ദ്ര കുമാർ പറഞ്ഞു.
1990 ൽ പുറത്തിറങ്ങിയ ‘ദിൽ’ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്ര കുമാർ ബോളിവുഡിലെത്തിയത്. 1992 ൽ പുറത്തിറങ്ങിയ ‘ബേട്ട’ എന്ന ചിത്രവും വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.