ബംഗാളി സംവിധായകൻ ഗൗതം ഹൽദർ അന്തരിച്ചു

 ബംഗാളി സംവിധായകൻ ഗൗതം ഹൽദർ (67)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംവിധായകന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.ഗൗതം ഹൽദറിന്റെ വിയോഗം സാംസ്‌കാരിക രംഗത്ത് തീരാ നഷ്ടമാണെന്നാണ് മമത എക്സിൽ കുറിച്ചത്.

നടകത്തിലൂടെയാണ് ഗൗതം ഹൽദർ സിനിമയിലെത്തിയത്. 80 ഓളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.2003ൽ പുറത്തിറങ്ങിയ ബാലോ തോകോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡ് താരം വിദ്യ ബാലനായിരുന്നു പ്രധാനവേഷത്തിലെത്തിയത്. 2019 ൽ നിർവാണ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Bengali filmmaker Goutam Halder dies at 67

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.