ചെന്നൈ: മനോജ് ബാജ്പേയും സാമന്തയും പ്രധാന വേഷങ്ങളിലെത്തുന്ന ആമസോൺ വെബ്സീരിസ് ഫാമിലി മാൻ -2 വിലക്കണമെന്ന ആവശ്യവുമായി തമിഴ് സംവിധായകൻ ഭാരതിരാജ. ഞങ്ങളുടെ നിരന്തരമായ അഭ്യർഥനകൾ വന്നിട്ടും ഇന്ത്യൻ സർക്കാർ ഫാമിലി മാൻ-2 വിലക്കാത്തതിൽ താൻ അസ്വസ്ഥനാണെന്നും ഭാരതിരാജ ട്വിറ്ററിൽ കുറിച്ചു.
ശ്രീലങ്കയിൽ തമിഴ് വംശജരുടെ പോരാട്ടം അറിയാത്തവരിൽ വെബ് സീരിസിലെ ചില സീനുകൾ തെറ്റിദ്ധാരണയുണ്ടാക്കും. തമിഴ് വംശജരുടെ നല്ല ലക്ഷ്യത്തോടെയുള്ള പോരാട്ടത്തെ മോശമായി ചിത്രീകരിച്ചതിൽ പ്രതിഷേധിക്കുന്നു. വെബ്സീരിസിെൻറ സ്ട്രീമിങ് നിർത്തിവെക്കാൻ വാർത്താപ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്ജനത ആമസോണിനെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാമിലിമാൻ വെബ് സീരിസിെൻറ അണിയറപ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാം തമിഴർ കച്ചി നേതാവ് സീമനും പറഞ്ഞിരുന്നു. സീരിസ് ഉടൻ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.