അല്ലു അർജുന്റെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ​കോൺഗ്രസ് എം.എൽ.എ

ഹൈദരാബാദ്: അല്ലു അർജുന്റെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് എം.എൽ ഭൂപതി റെഡ്ഡി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമർശങ്ങളെ തുടർന്നാണ് എം.എൽ.എയുടെ ഭീഷണി. തെലങ്കാനയിൽ അല്ലുവിന്റെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിസാമാബാദ് റൂറലിലെ എം.എൽ.എയാണ് ഭൂപതി റെഡ്ഡി. കോൺഗ്രസ് ഒരിക്കലും സിനിമക്ക് എതിരല്ല. സിനിമയുടെ വളർച്ചക്കായി ഹൈദരാബാദിൽ ചലച്ചിത്ര പ്രവർത്തകർക്ക് ഭൂമി നൽകിയത് കോൺഗ്രസ് സർക്കാറാണ്. പുഷ്പ സിനിമയിൽ സമൂഹത്തിന് ഗുണകരമാവുന്ന ഒന്നുമില്ല. ഒരു കള്ളക്കടത്തുകാരന്റെ കഥയാണ് പുഷ്പയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ കുറിച്ച് പറയുമ്പോൾ ശ്രദ്ധയോടെ സംസാരിക്കണം. നിങ്ങൾ ആന്ധ്രയിൽ നിന്ന് ജീവിക്കാനായാണ് ഇവിടെ വന്നത്. എന്താണ് തെലങ്കാനക്കായുള്ള നിങ്ങളുടെ സംഭാവന. ഞങ്ങൾ 100 ശതമാനം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉസ്മാനിയ യുനിവേഴ്സിറ്റി വിദ്യാർഥികളുടെ നിങ്ങളുടെ വീട്ടിൽ ചെയ്തതിനെ കുറിച്ച് അറിഞ്ഞു. നിങ്ങൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Will not let your films run in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.