അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്‍റെ വഴിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ തമാശ ആണ് അഷ്റഫ് ഹംസയുടെ ആദ്യചിത്രം. പ്രമുഖ നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്‍റെ വഴി. അദ്ദേഹം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചിരിയും ആശ്ചര്യവും ഉറപ്പ് നൽകുന്ന ദൃശ്യമികവാർന്ന രംഗങ്ങൾ ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമാതാക്കളായി റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നീ പേരുകൾ ചിത്രത്തിന് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
ഡിസംബർ മുന്നിനാണ് ലോകമെമ്പാടും ഭീമന്‍റെ വഴി പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ 130 ഓളം തിയറ്ററുകളിൽ ഭീമന്‍റെ വഴി പ്രദർശനത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമന്‍റെ വഴി.
ഇരുവരുടെയും മുൻപ് ഇറങ്ങിയ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു സിനിമയായിരിക്കും ഭീമന്‍റെ വഴി. സുരാജ് വെഞ്ഞറാമൂടിന്‍റെ കമിയോ വേഷം ആണ് പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം.
കുറച്ച് കാലമായി സീരിയസ് വേഷങ്ങളിൽ കണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തിൽ വരുന്ന ചിത്രമാണ് ഭീമന്‍റെ വഴി. ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ഒ.പി.എം സിനിമാസും ചേർന്നാണ് നിർമ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. ജിനു ജോസഫ് എന്ന നടന്‍റെ ഇതു വരെ കാണാത്ത പ്രകടനം ആണ് ട്രെയിലറിൽ ഉള്ളത്. ജിനുവിനെ കൂടാതെ ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ – അരുൺ രാമ വർമ്മ, മേക്കപ്പ് –ആർ.ജി വയനാടൻ, കോസ്റ്റ്യൂംസ് – മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ഡെവിസൺ സി.ജെ, പി. ആർ.ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – അർജ്ജുൻ കല്ലിങ്കൽ, പോസ്റ്റർ ഡിസൈൻ – പോപ്കോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.