അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുമസ്ഥൻ. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ത്രില്ലറാണ്.
ഒരു നാട്ടിൽ നടക്കുന്ന കൊലപാതകം ഏറെ ചർച്ചാ വിഷയമാകുന്നു. നീതിപാലകരും. മാധ്യമങ്ങളും അതിൻ്റെ ദുരൂഹതകൾ തേടി ഇറങ്ങുമ്പോൾ, അതിൽ ഭാഗഭാക്കാകുന്ന കുറേ കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി . നിയമ പാലകരായ പൊലീസും നിയമത്തിന്റെ പഴുതുകളെ കൗശലത്തോടെയും സ്വാർഥതയോടെയും കൈകാര്യം ചെയ്യുന്നവരും തമ്മിലുള്ള നീതി നിയമ പോരാട്ടം കൂടിയാണ് ഈ ചിത്രം.
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലാഷ്, മഗ് ബൂൽ സൽമാൻ, ജയ്സ് ജോസ്, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, ഐ.എം.വിജയൻ, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ജോയ് ജോൺ ആൻ്റണി, ടൈറ്റസ് ജോൺ, ഫൈസൽ മുഹമ്മദ്, ജീമോൻ ജോർജ്, വിജി മാത്യുസ് സ്മിനു സിജോ, ബിന്ദുസജ്ജീവ്, സുധീഷ് തിരുവാമ്പാടി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീമാ മാത്യുവാണ് നായിക.
റിയാസ് ഇസ്മത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് സ്റ്റീഫൻ ദേവസ്സിയാണ് സംഗീത നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം - ബിനോയ്.എസ്.പ്രസാദ്, ഛായാഗ്രഹണം -കുഞ്ഞുണ്ണി. എസ്. കമാർ,എഡിറ്റിംഗ് -അയൂബ് ഖാൻ,കലാസംവിധാനം - രജീഷ് .കെ .സൂര്യ,
ഒക്ടോബർ ഇരുപത്തിനാലു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏറ്റുമാന്നൂർ: കിടങ്ങൂർ പാലക്കാട് ഭാഗങ്ങളിലായി പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.