ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം നടത്തിയ മുംബൈ പൊലീസിനെതിരെ ബിഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കേസിൽ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് സഹായിച്ചതായും ബിഹാർ പൊലീസിെൻറ അന്വേഷണത്തെ മുംബൈ പൊലീസ് തടസപ്പെടുത്തിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സുശാന്തിൻെറ പിതാവ് നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം ബിഹാറിലെ പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീംകോടതിയില്‍ നൽകിയ ഹരജി പരിഗണിക്കവെയാണ് ബിഹാർ സർക്കാറിെൻറ നീക്കം. പരാതിയിൽ രേഖപ്പെടുത്തിയിട്ടുള്ള ആരോപണങ്ങള്‍ക്കപ്പുറം പാട്ന പൊലീസ് റിയ ചക്രവര്‍ത്തിക്കെതിരെ പക്ഷപാതപരമായി പ്രവര്‍ത്തിച്ചു എന്നതിന് ഒരു തെളിവും അവര്‍ കാണിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സുശാന്തിൻെറ ദുരൂഹമരണം സംബന്ധിച്ച് പിതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ബിഹാര്‍ പൊലീസിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. റിയ ചക്രവര്‍ത്തിയും കുടുംബവും സുശാന്ത് മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് കാണിച്ച് അദ്ദേഹത്തിൻെറ ജീവിതത്തില്‍ ഇടപെട്ടിരുന്നുവെന്ന പിതാവിെൻറ പരാതിയും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്.
മുംബൈ പൊലീസ് സഹകരിച്ചില്ലെന്നും അവരുടെ സഹായമില്ലാതെ തന്നെ പാട്ന പൊലീസ് സുശാന്തിൻെറ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേസ് അന്വേഷിക്കാൻ മുംബൈയിലെത്തിയ ബിഹാർ പൊലീസ് സംഘത്തിന് വാഹനം നൽകാത്തതും സംഘത്തെ നയിക്കാനെത്തിയ ഐ.പി.എസ് ഓഫീസര്‍ വിനയ് തിവാരിയെ മുംബൈ കോര്‍പറേഷന്‍ നിര്‍ബന്ധിത ക്വാറൻറീനില്‍ പ്രവേശിപ്പിച്ചതും വിവാദമായിരുന്നു. സുശാന്തിെൻറ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക് വിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.