മലയാള സിനിമ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ആടുജീവിതത്തിന് ശേഷം സംവിധായകൻ ബ്ലെസി ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകും. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്ക് ശേഷം ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ട് ഒരുമിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് നിർമാതാവ് രാജു മല്ലിയത്താണ് സൂചന നൽകിയിരിക്കുന്നത്.
രാഗം മൂവീസിെൻറ ബാനറിൽ രാജു മല്ലിയത്തായിരിക്കും ചിത്രം നിർമിക്കുന്നത്. ഒരു ഒാൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹമാണ് ഇത് വെളിപ്പെടുത്തിയത്. ഫോറൻസിക് എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസും അഖിൽ പോളും ഒരുമിക്കുന്ന ചിത്രവും രാഗം മൂവീസ് നിർമിക്കുന്നുണ്ട്.
മോഹൻലാൽ-ബ്ലെസി ചിത്രം സംഭവിക്കാൻ പോകുന്നുവെന്ന് സൂചന ലഭിച്ചതിന് പിന്നാലെ ആരാധകർ ആവേശത്തിലാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ബ്ലെസിയും ഒരുമിക്കുേമ്പാൾ മുൻചിത്രങ്ങൾ പോലെ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. സമീപ കാലത്ത് മാസ് മസാല ചിത്രങ്ങളിൽ മാത്രം വേഷമിട്ട ലാലേട്ടൻ ബ്ലെസി ചിത്രത്തിലൂടെ അഭിനയ പ്രാധാന്യമുള്ള സിനിമയിലേക്ക് തിരിച്ചുപോകുന്നതിെൻറ സന്തോഷത്തിലാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.