പുറത്ത് പ്രചരിക്കുന്ന വിഡിയോ ആടുജീവിതത്തിന്റെ ട്രെയിലർ അല്ലെന്ന് സംവിധായകൻ ബ്ലെസി. ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ് ട്രെയിലറെന്നും എന്നാൽ പുറത്ത് പ്രചരിക്കുന്നത് മൂന്നര മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണെന്നും ബ്ലെസി ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.
'ആടുജീവിതത്തിന്‍റെ ട്രെയിലര്‍ അണ്‍ ഒഫീഷ്യലി ഇന്നലെ വൈകിട്ട് മുതല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. കാലിഫോര്‍ണിയയിലുള്ള 'ഡെഡ് ലൈന്‍' എന്ന മാഗസിനിലാണ് ഇത് ആദ്യമായിട്ട് വന്നതെന്ന് മനസിലാക്കുന്നത്. ഈ ട്രെയിലര്‍ മൂന്നു മിനിറ്റോളമുള്ള കണ്ടന്‍റാണ്. ഒരു ട്രെയിലര്‍ എന്ന രീതിയില്‍ അതിനെ ട്രീറ്റ് ചെയ്യാന്‍ പറ്റില്ല. കാരണം കൃത്യമായ ഗ്രേഡിങ് നടന്നിട്ടില്ല. ബിസിനസ് പര്‍പ്പസിനായിട്ട് ഫെസ്റ്റിവലുകള്‍ക്കും വേള്‍ഡ് റിലീസിനും വേണ്ടിയുള്ള ഏജന്‍റ്സിനു കാണിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. ട്രെയിലറെന്നു പറഞ്ഞാല്‍ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്. എന്നാല്‍ പ്രചരിക്കുന്ന വിഡിയോ മൂന്നര മിനിറ്റോളമുണ്ട്. അതങ്ങനെ പ്രചരിക്കുന്നതില്‍ അതിയായ വിഷമുണ്ട്. ഒഫീഷ്യല്‍ ട്രെയിലറല്ല, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആ ഒരു ഘട്ടത്തില്‍ ഇത്തരമൊരു പ്രതിസന്ധി വന്നതിന്‍റെ മാനസികമായ പ്രയാസത്തിലാണ്'- ബ്ലെസി പറഞ്ഞു.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. പൃഥ്വിരാജ് നജീബായി എത്തുമ്പോൾ അമലാ പോളാണ് നായിക.മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.