തമിഴ് സിനിമാക്കാരുടെ പേടിസ്വപ്നമാണ് ബ്ലൂ സട്ടൈ മാരന്‍. കാരണം മറ്റൊന്നുമല്ല, മാരന് തെൻറ യൂട്യൂബ് ചാനലിലൂടെ കോളിവുഡിൽ ഇറങ്ങുന്ന സിനിമകളെ യാതൊരു ദയയുമില്ലാതെ തുറന്നങ്ങ് നിരൂപണം ചെയ്യും. രജനീകാന്ത് മുതൽ പുതുതലമുറ നായകൻമാർ വരെ അഭിനയിക്കുന്ന സിനിമകൾ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ രൂക്ഷമായി വിമര്‍ശനമുന്നയിക്കുന്നയാളാണ് ബ്ലൂ സട്ടൈ മാരൻ. അതുകൊണ്ട് തന്നെ ആരാധകരേക്കാൾ മാരന് ശത്രുക്കളാണ് കൂടുതലും.
ബ്ലൂ സൈട്ട മാരൻ ഒടുവിൽ സ്വന്തമായൊരു സിനിമ തന്നെ സംവിധാനം ചെയ്തിരിക്കുകയാണ്. ആൻറി ഇന്ത്യൻ എന്ന് പേരായ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാരെൻറ ആദ്യ സിനിമയുടെ പ്രമേയം മതവും രാഷ്ട്രീയവുമാണെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.
ചിത്രത്തിെൻറ കഥയും തിരക്കഥയും സംഭാഷണവും സംഗീതവുമെല്ലാം ബ്ലൂ സട്ടൈ മാരന്‍ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. രാധാരവി, നരേന്‍, മുത്തുരാമന്‍ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. അദാം ബാവയാണ് നിര്‍മ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.