ആമിർ ഖാൻ, ഷാറൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്കൊപ്പമുള്ള സിനിമയെക്കുറിച്ച് സംവിധായകൻ അലി അബ്ബാസ് സഫർ. ഇന്ത്യയിലെ തുർക്കിയ സ്ഥാനപതി ഫിറാത് സുനലുമായുള്ള സംഭാഷണത്തിനിടെയാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. എല്ലാ തരങ്ങളുമായി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇവർ മൂവരുമാണ് തന്റെ ബക്കറ്റ് ലിസ്റ്റിൽ ആദ്യമെന്നും സംവിധായകൻ പറഞ്ഞു.
'ഇൻഡസ്ട്രിയിലെ എല്ലാ താരങ്ങളുമായും പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ എന്റെ ബക്കറ്റ് ലിസ്റ്റിൽ ആദ്യം ആമിർ സാറും ഷാറൂഖ് സാറും അജയ് ദേവ്ഗണുമാണ്. മൂവരൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു ആക്ഷൻ ചിത്രമാണ് മനസിലുള്ളത്. ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലുള്ള ആക്ഷൻ ആയിരിക്കും ഒരുക്കുക'-സംവിധായകൻ പറഞ്ഞു.
സൽമാൻ ഖാന്റെ ടൈഗർ സിന്ദാ ഹേ, സുൽത്താൻ, ഭാരത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് അലി അബ്ബാസ് സഫർ ആണ്. നടനൊപ്പമുള്ള അനുഭവവും ഈ അവസരത്തിൽ പങ്കുവെച്ചു. സുൽത്താൻ ഒരു സ്‌പോർട്‌സ് ഡ്രാമയാണ്, എന്നാൽ ആക്ഷനുമുണ്ട്. ഓരോ നടൻമാർക്കും വേണ്ടി അവരുടെ കംഫർട്ട് സോണിൽ നിന്ന് അവരെ കൊണ്ടുവരുന്ന ഒരു ആക്ഷൻ സിനിമ നിർമിക്കണം- സംവിധായകൻ കൂട്ടിച്ചേർത്തു.
ബഡേ മിയാൻ ചോട്ടെ മിയാനാണ് സംവിധായകൻ അലി അബ്ബാസ് സഫറിന്റെ ഏറ്റവും പുതിയ ചിത്രം. 2024 ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും എന്നിവർക്കൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കബീർ എന്ന വില്ലൻ കഥാപാത്രമായാണ് നടൻ എത്തുന്നത്. മാനുഷി ചില്ലർ, അലയ എഫ്, സൊനാക്ഷി സിൻഹ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.