ബോളിവുഡ് സംവിധായകൻ നിഷികാന്ത്​ കാമത്ത്​ അന്തരിച്ചു


ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത്​ (50) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്​ ഹൈദരാബാദിലെ സ്വകാര്യ ആശു​പത്രിയിൽ ചികിത്സയിലായിരുന്നു. വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തിയിരുന്നത്​. ബോളിവുഡ്​ താരം റിതേഷ്​ ദേശ്​മുഖാണ്​ മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്​.

മോഹൻലാൽ ചിത്രമായ ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് നിഷികാന്താണ്​. ഇർഫാൻ ഖാൻ നായകനായ മദാരി, ജോൺ എബ്രഹാം നായകനായ ഫോഴ്സ്, മുംബൈ മേരി ജാൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. മറാത്തി ഭാഷയിലും സിനിമകൾ ചെയ്തിട്ടുണ്ട്. 2005ൽ ഡോംബിവാലി ഫാസ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. ഈ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു.

ഡാഡി, ജൂലി 2, റോക്കി ഹാൻഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകൾ. ദി ഫൈനൽ കോൾ, റംഗ്ബാസ് ഫിർസ്, എന്നീ വെബ് സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു. മോഹൻലാൽ-ജീതു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യം അജയ് ദേവ്ഗൺ, തബു തുടങ്ങിയവരെ അണിനിരത്തി 2015ലാണ് ഹിന്ദിയിൽ ദൃശ്യം എന്ന പേരിൽ തന്നെ പുറത്തിറക്കിയത്. ചിത്രം ഹിന്ദിയിലും സൂപ്പർ ഹിറ്റായി മാറി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.