രേവതിയുടെ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം കജോൾ നായികയാകുന്നു

രേവതിയുടെ സംവിധാനത്തിൽ കജോൾ കേന്ദ്ര കഥാപാത്രമാവുന്നു. 'ദി ലാസ്റ്റ് ഹുറാ' എന്നാണ് ചിത്രത്തിന്റെ പേര്. രേവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.

ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിതെന്നും അതുകൊണ്ടുതന്നെയാണ് താൻ ഇത്രയും വേഗം ചിത്രത്തിന് സമ്മതിച്ചതെന്നും കജോള്‍ ട്വീറ്റ് ചെയ്‍തു.

യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് 'ദി ലാസ്റ്റ് ഹുറാ' ഒരുക്കുന്നത്. 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോള്‍ ഇതില്‍ വേഷമിടുന്നത്.

Tags:    
News Summary - Bollywood superstar Kajol will play the lead role in Revathi's film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.