അമിതാഭ് ബച്ചന്റെ ചിത്രവും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈകോടതി ഇടക്കാലവിധി

ന്യൂഡൽഹി: അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈകോടതി ഇടക്കാല വിധി. താരത്തിന്റെ അവകാശങ്ങളിലേക്ക് ആളുകൾ കടന്നുകയറുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.

അമിതാഭ് ബച്ചന്റെ അനുമതിയില്ലാതെ പലരും തങ്ങളുടെ ഉൽപന്നങ്ങളുടേയും സേവനങ്ങളുടേയും പ്രചാരണത്തിന് അദ്ദേഹത്തിന്റെ ശബ്ദവും ചിത്രവും പേരും ഉപയോഗിക്കുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രഥമദൃഷ്ട്യ തന്നെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം താരത്തിനുണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു. തന്റെ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട അമിതാഭ് ബച്ചനാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്. വിവിധ അധികാരികളോടും ടെലികോം സേവനദാതാക്കളോടും അമിതാഭ് ബച്ചന്റെ അവകാശങ്ങളെ ഹനിക്കുന്ന ഉള്ളടക്കം ഒഴിവാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Can’t use Amitabh Bachchan’s image, voice, name without nod: Delhi HC’s interim order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.