'അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്ന ഊള ബാബു' വൈറലായി റിമ കല്ലിങ്കൽ പങ്കുവെച്ച കാർട്ടൂൺ

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തിൽ നടി റിമ കല്ലിങ്കൽ പങ്കുവെച്ച കാർട്ടൂൺ വൈറലായി. അതിജീവിതക്ക് പിന്തുണയുമായാണ് റിമ കല്ലിങ്കല്‍ കാർട്ടൂൺ പങ്കുവെച്ചത്. ഊളബാബു എന്ന കാര്‍ട്ടൂണാണ് റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

'ഇതാണ് ഊളബാബു, ഊളബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്, ഊളബാബുവിനെ പോലെയാവരുത്,' എന്നാണ് റിമ പങ്കുവെച്ച പോസ്റ്റിലുള്ളത്. നിരവധി പ്രമുഖരാണ് ഊളബാബു എന്ന് പേരിട്ട കാര്‍ട്ടൂണ്‍ ഇന്നലെ ഷെയര്‍ ചെയ്തത്.


അതേസമയം, വിജയ് ബാബു ദുബായില്‍ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബംഗളൂരുവില്‍ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി എടുത്തിട്ടുണ്ട്. സി.സി.ടി.വി ഉൾപ്പെടെയുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലിൽ എത്തിയതിനും തെളിവുകൾ ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നടന് മുന്നില്‍ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്.

Tags:    
News Summary - Cartoon shared by Rima Kallingal 'Oolababu' viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.