രാഘവ ലോറൻസും കങ്കണ റണൗട്ടും പ്രധാന വേഷങ്ങളിലെത്തുന്ന 'ചന്ദ്രമുഖി 2' എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടുന്നു. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായാണ് ചന്ദ്രമുഖി 2 എത്തുന്നത്. രജനീകാന്ത് നായകനായെത്തിയ മെഗാ ഹിറ്റ് ചിത്രത്തിൽ ജ്യോതിക, പ്രഭു, നയൻതാര എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
ലൈക്ക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് പി. വാസു സംവിധാനംചെയ്യുന്ന ചിത്രം സെപ്റ്റംബർ 15-ന് തിയേറ്ററുകളിലെത്തും. വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. ഓസ്‌കാർ ജേതാവ് എം. എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.