കഥാപാത്രത്തിന്‍റെ പേര് മാറ്റി; ‘ഭ്രമയുഗം’ ഹരജി തീർപ്പാക്കി

കൊച്ചി: ‘ഭ്രമയുഗം’സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി തീർപ്പാക്കി. കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റുന്ന കാര്യം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചത്.

പ്രധാന കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് സിനിമ നിർമാതാവും സംവിധായകനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പേര് മാറ്റാനുള്ള അപേക്ഷ അനുവദിച്ചതായി ബുധനാഴ്ച ഹരജി പരിഗണിക്കവേ കേന്ദ്ര സെൻസർ ബോർഡും അറിയിക്കുകയായിരുന്നു.

സിനിമ തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും പ്രദർശനാനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം പഞ്ചമൺ ഇല്ലത്തെ പി.എം. ഗോപിയാണ് ഹരജി നൽകിയത്.

പ്രധാന കഥാപാത്രമായ കുഞ്ചമൻ പോറ്റി ദുർമന്ത്രവാദം അടക്കമുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാൽ, കഥാപാത്രത്തിന്‍റെ പേര് കൊടുമൺ പോറ്റി എന്ന് മാറ്റുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

Tags:    
News Summary - Change the name of the character; 'Bramayugam' plea settled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.