'ചതുർമുഖ'ത്തിന്‍റെ മോഷൻ പോസ്റ്റർ ഇറങ്ങി; മഞ്ജു വാര്യറും സണ്ണി വെയിനും പ്രധാന കഥാപാത്രങ്ങൾ

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായ 'ചതുർമുഖ'ത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇറങ്ങി. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ അവരുടെ ഒഫിഷ്യൽ പേജുകളിലൂടെ പുറത്തിറക്കിയ മോഷൻ പോസ്റ്റർ ഇതിനകം ഹിറ്റായിട്ടുണ്ട്​. മഞ്​ജു വാര്യറും സണ്ണി​ വെയിനുമാണ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​.

ചിത്രത്തിന്‍റെ VFX കൈകാര്യം ചെയ്യുന്ന പ്രൊമയിസ് ആണ് ഉദ്വേഗജനമായ മോഷൻ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. രഞ്ജിത്ത് കമല ശങ്കറും സലീൽ വിയുംസംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിർമ്മാണം മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസും ജസ്റ്റിൻ തോമസും ആണ്. ആമേൻ, നയൻ, കുരുതി എന്നീ ചിത്രങ്ങൾക്ക്​ കാമറ ചലിപ്പിച്ച അഭിനന്ദൻ രാമാനുജം ആണ് ഛായഗ്രഹണം. ചിത്രസംയോജനം -മനോജ്‌, സൗണ്ട് ഡിസൈനർ -വിഷ്ണു ഗോവിന്ദ്​.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരും അഭിനയിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും പ്രവർത്തിക്കുന്നു. ഗാനരചന -മനു മഞ്ജിത്ത്, സംഗീത സംവിധാനം -ഡോൺ വിൻസെന്‍റ്​, വസ്ത്രാലങ്കാരം -സമീറ സനീഷ്, കോ ​പ്രൊഡ്യൂസേഴ്​സ്​ -സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്‍റണി കുഴിവേലിൽ, ക്രിയേറ്റിവ്​ ഹെഡ്​ -ജിത്തു അഷ്‌റഫ്, ലൈൻ പ്രൊഡ്യൂസേഴ്​സ്​ -ബിനു ജി. നായർ, ടോം വർഗീസ്​, മേക്കപ്പ് -രാജേഷ് നെന്മാറ, കല -നിമേഷ് എം. താനൂർ, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്യാമന്തക് പ്രദീപ്, ഡിസൈൻസ്- ദിലീപ് ദാസ്, വിതരണം -സെഞ്ച്വറി ഫിലിംസ്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.


Tags:    
News Summary - Chathurmukham motion poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.