ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'ചീനാ ട്രോഫി'യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം ദേവിക രമേഷ് ആണ് നായിക.
ജോണി ആന്‍റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ, ബബിത ബഷീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കെൻ ഡി. സിർദോ എന്ന ചൈനീസ് താരവും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധ നേടിക്കഴിഞ്ഞു..
എൻ.എം ബാദുഷ, ബഷീർ പി.ടി എന്നിവരാണ് സഹനിർമ്മാതാക്കൾ. സന്തോഷ് അനിമ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: രഞ്ജൻ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് ആൻഡ് വർക്കി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഉമേഷ് എസ്. നായർ, കോസ്റ്റ്യും: ശരണ്യ, മേക്കപ്പ്: അമൽ ചന്ദ്രൻ ആൻഡ് സജിത്ത് വിതുര, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: പവിത്രൻ അനിമ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.