'ചിരി' ടീസര്‍ റിലീസ് ചെയ്​ത്​ ഡീക്യൂ

ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ്. പി.കൃഷ്ണ സംവിധാനം ചെയ്യുന്ന "ചിരി " എന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ടീസർ പ്രശസ്ത ചലച്ചിത്ര താരം ദുല്‍ക്കര്‍ സല്‍മാന്‍, തന്‍റെ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സുഹൃത്തിന്‍റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവമുഹൂര്‍ത്തങ്ങളാണ് "ചിരി " എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

Full View

ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിക്കുന്ന "ചിരി"യില്‍ ശ്രീജിത്ത് രവി, സുനില്‍ സുഖദ, വിശാഖ്, ഹരികൃഷ്ണന്‍, ഹരീഷ് പേങ്ങന്‍, മേഘ സത്യന്‍, ഷെെനി സാറാ, ജയശ്രീ, സനുജ, അനുപ്രഭ, വര്‍ഷ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ക്യാമറ-ജിൻസ്‌ വിന്‍സണ്‍, തിരക്കഥ, സംഭാഷണം-ദേവദാസ്, സംഗീതം-പ്രിന്‍സ്, ജാസി ഗിഫ്റ്റ്.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-എം കോയ, മേക്കപ്പ്-റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം-ഷാജി ചാലക്കുടി, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യക്കല-യെല്ലോ ടൂത്ത്, എഡിറ്റര്‍-സൂരജ് ഇ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിജിത്ത്,  പ്രൊഡക്ഷന്‍ മാനേജര്‍- ജാഫര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുഹൈൽ. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്​

Tags:    
News Summary - Chiri Movie Official Teaser Joseph P Krishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.