ഷൈൻ ടോം ചാക്കോയുടെ അനുജൻ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന "ചിരി " എന്ന ചിത്രത്തിെൻറ ട്രെയിലർ പ്രശസ്ത സംവിധായകരായ സിദ്ധിഖ്, ലാല്‍ ജോസ്, ആഷിഖ് അബു, അരുണ്‍ ഗോപി, ഒമര്‍ ലുലു എന്നിവർ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു.
ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം,ഹരീഷ് കൃഷ്ണ നിര്‍മ്മിച്ച് ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. ചിത്രത്തില്‍ ശ്രീജിത്ത് രവി,സുനില്‍ സുഗദ,ഹരികൃഷ്ണന്‍ ,രാജേഷ് പറവൂര്‍,വിശാല്‍, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവ അഭിനയിക്കുന്നു. ചിത്രത്തിന് വേണ്ടി ജിന്‍സ് വില്‍സൺ ഛായാഗ്രഹണവും സൂരജ് ഇഎസ് എഡിറ്റിങും വിനായക് ശശികുമാർ സംഗീതവും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.