മുംബൈ: നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്ന ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസിലെ അനുരാഗ് കശ്യപിന്‍റെ ചിത്രത്തിനെതിരെ പരാതി. ശോഭിത ധൂളിപാലയാണ് ചിത്രത്തിലെ പ്രധാന താരം. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്തു. പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ ഐ.ടി നിയമത്തിലെ മാർഗനിർദേശം.
'ചിത്രത്തിന്റെ കഥക്ക് ഈ സീൻ ആവശ്യമില്ല. നിർമാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസലിന്‍റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പ് നൽകണം' -പരാതിയിൽ പറയുന്നു.
'അത് തുടങ്ങികഴിഞ്ഞു. നെറ്റ്ഫ്ലിക്സിൽ ഗോസ്റ്റ് സ്റ്റോറീസിനെതിരെ ഒരു പരാതി ലഭിച്ചു. ഇത് അവസാനമായിരിക്കും' -പരാതി ലഭിച്ചതോടെ ഇൻസ്റ്റഗ്രാമിൽ അനുരാഗ് കശ്യപ് പോസ്റ്റ് ചെയ്തു. എന്നാൽ, പിന്നീട് സ്റ്റോറി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
നാലു ഹൊറർ ചിത്രങ്ങളാണ് ഗോസ്റ്റ് സ്റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്. 2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.