ഗദാർ 2 പാർലമെന്റിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: ബി.ജെ.പി എം.പി അഭിനയിച്ച ഗദാർ 2 പാർലമെന്റിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. പുതിയ പാർലമെന്റ് മന്ദിരത്തിൽ സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിലാണ് വെള്ളിയാഴ്ച കോൺഗ്രസ് പ്രതിഷേധമറിയിച്ചത്. വിശ്വഗുരു ഇന്ത്യൻ ജനാധിപത്യത്തെ അസംബന്ധത്തിന്റെ തിയറ്ററാക്കി മാറ്റിയെന്നും കോൺഗ്രസ് പറഞ്ഞു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ ജനാധിപത്യത്തെ അസംബന്ധ​ത്തിന്റെ തിയറ്ററാക്കി മാറ്റുകയാണ് വിശ്വഗുരു ചെയ്യുന്നതെന്ന് ജയറാം ​രമേശ് ട്വിറ്ററിൽ കുറിച്ചു. ബാങ്ക് ഓഫ് ബറോഡക്ക് 56 കോടി നൽകാനുള്ള ബി.ജെ.പി എം.പിയാണ് ഗദാറിൽ നായകൻ. 24 മണിക്കൂറിനുള്ളിൽ ഈ എം.പിക്കെതിരായ നടപടി ബാങ്ക് ഓഫ് ബറോഡ പിൻവലിക്കുകയും ചെയ്തുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.

പാർലമെന്റിൽ വരാത്തതിന് റെക്കോർഡുള്ള എം.പിയുടെ സിനിമയാണ് ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത്. മുങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന് കടുത്ത നാണക്കേടുണ്ടാക്കുന്ന നടപടിയാണിതെന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു.

Tags:    
News Summary - Cong slams Centre on reports of ‘Gadar 2’ screening in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.