കങ്കണയുടെ ഷൂട്ടിങ് ലൊക്കേഷനിൽ കോൺഗ്രസ് പ്രതിഷേധം

കര്‍ഷക പ്രക്ഷോഭത്തില്‍ കങ്കണ റണാവത്ത് പുറപ്പെടുവിച്ച പ്രസ്താവനകളില്‍ പ്രതിഷേധിച്ച് ഷൂട്ടിങ് ലൊക്കേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പുതിയ ചിത്രമായ ധാക്കഡിന്‍റെ ലൊക്കേഷനിലാണ് പ്രതിഷേധം അരങ്ങേറിയത്. കർഷക പ്രക്ഷോഭകർ തീവ്രവാദികളാണ് എന്ന ട്വീററാണ് പ്രതിഷേധത്തിന് കാരണം. കങ്കണ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. ചിത്രീകരണത്തിനായി മധ്യപ്രദേശിലെ ബേടുലിലാണ് കങ്കണയിപ്പോള്‍ ഉള്ളത്.

തന്റെ ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എന്റെ ഷൂട്ടിങ് ലൊക്കേഷന് വെളിയിലുണ്ട്, പൊലീസ് എത്തി അവരെ മാറ്റിയെങ്കിലും കാര്‍ മാറ്റി മറ്റൊരു വഴിയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നു. നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ എനിക്ക് ചുറ്റും പോലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നു എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പറയുന്നത്. ഏത് കര്‍ഷകരാണ് അവര്‍ക്ക് ആ അധികാരം നല്‍കിയത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വയം പ്രതിഷേധിക്കാന്‍ കഴിയാത്തതെന്നും കങ്കണ ചോദിക്കുന്നു.


കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന കങ്കണ റണാവത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.

Tags:    
News Summary - Congress protests at Kangana's shooting location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.