യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സിന്റെ ട്രെയിലർ പുറത്തുവിട്ടു. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം അന്വേഷണ ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും കൊറോണ പേപ്പേഴ്സിനുണ്ട്. ഷെയ്ൻ ടോം ചാക്കോ, ജീൻ പോൾ ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ശ്രീഗണേഷിന്റെ കഥക്ക് തിരക്കഥയെഴിതിയത് പ്രിയദർശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.