മുംബൈ: നടൻ ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണെന്ന് നടൻ ദർശീൽ സഫാരി. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആദ്യ ചിത്രത്തിനായി ആമിർ ഖാൻ തന്നെ സമീപിക്കുകയായിരുന്നു. എളുപ്പവഴി ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി. പത്ത് വർഷത്തിന് ശേഷമുള്ള മടങ്ങി വരവിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് നടൻ ഇക്കാര്യം പറഞ്ഞത്.
നടൻ ആമിർ ഖാന്റെ സിനിമയിലൂടെയാണ് താൻ കരിയർ ആരംഭിച്ചത്. ചിത്രത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോൾ, എളുപ്പവഴി എടുക്കാൻ തോന്നിയില്ല. എനിക്ക് ലജ്ജ തോന്നും, അദ്ദേഹത്തിനോട് അവസരം ചോദിക്കാൻ- താരം പറഞ്ഞു.
സമ്പാദിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അവ കുറുക്കുവഴികൾ പോലെയാണ് തോന്നുന്നത്. എനിക്ക് ഒരു ലോംഗ് കട്ട് എടുക്കണം എന്നല്ല, ഒരു ലേണിംഗ് കട്ട്. അതിന് എനിക്ക് ആരുടേയും ഫോഴ്സ് ആവശ്യമില്ലെന്ന് നടൻ ദർശീൽ വ്യക്തമാക്കി.
നടൻ ആമിർ ഖാൻ ആദ്യമായി സംവിധാനം ആദ്യമായി സംവിധാനം ചെയ്ത് താരെ സമീൻ പർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചിത്രത്തിലൂടെയാണ് ദർശിൽ സഫാരി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.
സിനിമയിൽ നിന്ന് ഇടവേള എടുത്ത നടൻ പത്ത് വർഷത്തിന് ശേഷമാണ് ബോളിവുഡിലേക്ക് മടങ്ങി എത്തുകയാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടൻ അഭിനയത്തിന് ചെറിയ ഇടവേള നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.