അതിജീവിതയുടെ പോരാട്ടം എളുപ്പമായിരുന്നില്ല, ശ്രീലേഖയുടെ ആരോപണത്തിന് പിന്നിൽ ആരാണെന്ന് അറിയാം; ദീദീ ദാമോദരൻ

കൊച്ചി: മുൻ ജയിൽ ഡി.ജി.പി ശ്രീലേഖയുടെ ആരോപണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്ന് തിരക്കഥാകൃത്ത് ദീദീ ദാമോദരൻ. കോടതിയലക്ഷ്യമാകുന്നതിനാൽ മറ്റ് കാര്യങ്ങൾ പറയുന്നില്ലെന്നും പൊലീസിനെതിരായ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും ദീദീ ആവശ്യപ്പെട്ടു.

ഒരു സ്ത്രീ എന്ന നിലയിൽ ശ്രീലേഖക്ക് എങ്ങനെ ഈ രീതിയിൽ സംസാരിക്കാൻ കഴിയുന്നു. അതിജീവിതയുടെ പോരാട്ടം എളുപ്പമായിരുന്നില്ല. ശ്രീലേഖയുടെ പ്രതികരണം പദവിയോട് ചേർന്നതല്ലെന്നും ദീദീ ദാമോദരൻ കൂട്ടിച്ചേർത്തു.

ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയുടെ സഹോദരൻ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ന്യായീകരണ തൊഴിലാളികളായി എത്തുന്നവരോട് സഹതാപം മാത്രമാണെന്നാണ് പറഞ്ഞത്. കാലങ്ങളായി അവർ കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒറ്റ പ്രസ്താവനകൊണ്ട് തകര്‍ന്നടിയുന്നതെന്ന് അവര്‍ അറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ ഉള്ളിലാണ് ഇത്തരത്തിലുള്ളവർക്ക് മരണം സംഭവിക്കുന്നത്. ഇത്തരം നിലപാട് എടുക്കുന്നവരുടെ വ്യക്തിഹത്യക്ക് പകരം അതിനെക്കാള്‍ വിലമതിപ്പുള്ള പ്രലോഭനങ്ങളുണ്ടാകാം. ഇത്തരക്കാരോട് സഹതാപം മാത്രമാണുള്ളത്. ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നുവെന്നും നടിയുടെ സഹോദരന്‍ കുറിച്ചു.

Tags:    
News Summary - Deedi Damodaran Reaction About Sreelekha comment InActress Attack Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.