വിടവാങ്ങിയത്​ തിരക്കഥാകൃത്തുകളിലെ സൂപ്പർസ്റ്റാർ; വേദന പങ്കുവെച്ച്​ സിനിമാലോകം

എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്​ത തൂലിക നിലച്ചു. തിരക്കഥാകൃത്തുകളിലെ സൂപ്പർസ്റ്റാറായ ഡെന്നീസ്​ ജോസഫി​െൻറ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ്​ മലയാള സിനിമ ലോകം. മമ്മൂട്ടിക്ക് ന്യൂഡൽഹിയടക്കം​ ത​െൻറ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്തായിരുന്നു ഡെന്നീസ്​ ജോസഫ്​. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം തന്നെ സൂപ്പർഹിറ്റുകൾ പിറന്നിരുന്നു. സഹോദരതുല്യനായ സുഹൃത്തി​െൻറ അകാല വിയോഗത്തിൽ ഏറെ സങ്കടപ്പെടുന്നതായി അദ്ദേഹം ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

'ഡെന്നീസ് ജോസഫി​െൻറ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എ​െൻറ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു. -മമ്മൂട്ടി കുറിച്ചു.

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര...

Posted by Mammootty on Monday, 10 May 2021

മോഹൻലാലിനെ സൂപ്പർതാരമാക്കി മാറ്റിയ രാജാവി​െൻറ മകൻ എന്ന ചിത്രത്തി​െൻറ തിരക്കഥയൊരുക്കിയതും ഡെന്നീസ്​ ​ജോസഫായിരുന്നു. 'തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവി​െൻറ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനുമെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

എ​െൻറ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവി​െൻറ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തി​െൻറ തീയും പ്രണയത്തി​െൻറ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ... പ്രണാമം ഡെന്നീസ്. -മോഹൻലാൽ കുറിച്ചു.

സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എ​െൻറ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട! -നടൻ സുരേഷ്​ ഗോപിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​.

സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട! 🙏

Posted by Suresh Gopi on Monday, 10 May 2021

സംവിധായകൻ പ്രിയദർശനും ഡെന്നീസ്​ ജോസഫി​െൻറ മരണത്തിലെ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട്​ രംഗത്തെത്തി. ഇന്നലെ രാത്രികൂടി അദ്ദേഹത്തെ വിളിച്ചിരുന്നു എന്നും പ്രിയദർശൻ ഫേസ്​ബുക്ക്​ പോസ്റ്റിൽ പറഞ്ഞു. ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്... -​പ്രിയദർശൻ കുറിച്ചു.

ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്...

Posted by Priyadarshan on Monday, 10 May 2021

എ​െൻറ സംഗീത ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചത് ഡെന്നിസ് ആണ്. കഴിഞ്ഞ ആഴ്ച പോലും ഞങ്ങൾ സംസാരിച്ചിരുന്നു. എനിക്ക് താങ്ങാൻ പറ്റാത്ത ഒരു വേർപാട് ആണിത്. ഞാൻ വിശ്വസിക്കുന്നില്ല - പിന്നണിഗായകൻ എം.ജി ശ്രീകുമാർ ഫേസ്​ബുക്കിൽ കുറിച്ചു.

എന്റെ സംഗീത ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചത് ഡെന്നിസ് ആണ്. കഴിഞ്ഞ ആഴ്ച പോലും ഞങ്ങൾ സംസാരിച്ചിരുന്നു. എനിക്ക്

താങ്ങാൻ പറ്റാത്ത ഒരു വേർപാട് ആണിത് . ഞാൻ വിശ്വസിക്കുന്നില്ല 🙏

Posted by MG Sreekumar on Monday, 10 May 2021

വിൻസെൻറ്​ ഗോമസിനെയും കോട്ടയം കുഞ്ഞച്ചനെയും ജി.കെ യെയും ടോണി കുരിശിങ്കലിനെയും ഒപ്പം മറ്റനേകം പേരെയും അനാഥരാക്കി അയാൾ കടന്നു പോകുന്നു..!! വിട ഡെന്നിസ് ജോസഫ് സാർ..!! 🙏🙏 A true legend indeed..!! 😢😢 On a personal note, പറഞ്ഞു തന്ന അനുഭവകഥകൾക്ക് നന്ദി.. കടും കാപ്പിക്ക് നന്ദി..!! Meeting you was an honour..!! -സംവിധായകൻ മിഥുൻ മാന്വൽ തോമസ് കുറിച്ചു.

വിൻസെന്റ് ഗോമസിനെയും കോട്ടയം കുഞ്ഞച്ചനെയും ജി.കെ യെയും ടോണി കുരിശിങ്കലിനെയും ഒപ്പം മറ്റനേകം പേരെയും അനാഥരാക്കി അയാൾ...

Posted by Midhun Manuel Thomas on Monday, 10 May 2021

നടൻ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും ഷമ്മി തിലകനും സംവിധായകൻ ജീത്തു ജോസഫും അജയ്​ വാസുദേവുമടക്കം നിരവധി പേർ ഡെന്നീസ്​ ജോസഫിന്​ ആദരാഞ്ജലികളുമായി എത്തി. 

Rest in peace legend! 🙏 #DennisJoseph Sir

Posted by Prithviraj Sukumaran on Monday, 10 May 2021

Tags:    
News Summary - dennis josephs demise mollywood celebrities reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.