നന്ദമുരി കല്യാൺ റാമിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഡെവിൾ'. 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സംയുക്തയാണ് നായികയായി എത്തുന്നത്. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം തെലുങ്കിൽ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് 'ഡെവിൾ'. നവംബർ 24ന് ചിത്രം തിയറ്ററിലെത്തും.
ചിത്രത്തിൽ മലയാളി താരം മാളവിക നായർ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് എത്തുന്നത്. മണിമേഖല എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അടിമുടി വ്യത്യാസത്തോടെയാണ് ചിത്രത്തിൽ മാളവിക എത്തുന്നതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. തെലുങ്കിനെ കൂടാതെ ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്സ് വിഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. ഛായാഗ്രഹണം - സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ - ഗാന്ധി നടികുടികർ, എഡിറ്റർ - തമ്മി രാജു, പി ആർ ഒ - ശബരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.