ഷംന കാസിം ചിത്രം 'ഡെവിൾ'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡെവിൾ'. ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്. ഷംനാ കാസിം (പൂർണ), വിദാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരി​ഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം കാർത്തിക് മുത്തുകുമാറും ഇളയരാജയും നിർവ്വഹിക്കുന്നു. ആർട്ട് - ആൻ്റണി മരിയ കേർളി, വസ്‌ത്രാലങ്കാരം – ഷൈമ അസ്ലം, സൗണ്ട് മിക്‌സ് – തപസ് നായക്, സൗണ്ട് ഡിസൈൻ – എസ്.അലഗിയക്കൂത്തൻ, ലൈൻ പ്രൊഡ്യൂസർ – എൽവി ശ്രീകാന്ത്ലക്ഷ്മൺ, സഹസംവിധായകൻ – ആർ.ബാലചന്ദർ, കളറിസ്റ്റ് – രാജരാജൻ ഗോപാൽ, സ്റ്റണ്ട് – രാംകുമാർ, സ്റ്റിൽസ് – അഭിഷേക് രാജ്, പബ്ലിസിറ്റി ഡിസൈൻ - കണദാസൻ, വിഎഫ്എക്‌സ് - ആർട്ട് എഫ്എക്സ്, വിഎഫ്എക്‌സ് സൂപ്പർവൈസർ - ടി.മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്.വെങ്കടേശൻ, പിആർഒ – സതീഷ് കുമാർ ശിവ എഐഎം, പി.ശിവപ്രസാദ്, പ്രമോഷൻസ് – കെ വി ദുരൈ DEC, പ്ലമേറിയ മൂവീസ്.

Tags:    
News Summary - Devil Movie Runing successfully second Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.