തമിഴ് സിനിമയിൽ കഴിഞ്ഞ ദശകത്തിൽ പുറത്തുവന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പരിയെറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത് സൂപ്പർതാരം ധനുഷ് നായകനായ ചിത്രമായിരുന്നു 'കർണൻ'. ഏപ്രിൽ ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കൂടാതെ വമ്പൻ തിയറ്റർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ തിയറ്റർ പ്രദർശനങ്ങൾ പ്രതിസന്ധിയിലായതോടെ കർണനെ ഒ.ടി.ടി റിലീസായി എത്തിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആമസോൺ പ്രൈമാണ് 'കർണനെ' വാങ്ങിയിരിക്കുന്നത്. ധനുഷിെൻറ കരുത്തുറ്റ കഥാപാത്രം ഏപ്രിൽ 14ന് ചിത്രം ലോകമെമ്പാടുമുള്ള പ്രൈം വിഡിയോ പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. മലയാളി താരം രജിഷ വിജയനായിരുന്നു കര്‍ണനിലെ നായിക. നടൻ ലാലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിന് ശേഷം വമ്പൻ തുകയ്ക്ക് തെലുങ്ക് റീമേക്ക് റേറ്റ് വിറ്റുപോയ ചിത്രം കൂടിയാണ് കർണൻ. തെലുങ്കില്‍ സായ് ശ്രീനിവാസ് ആയിരിക്കും ധനുഷ് അവതരിപ്പിച്ച കഥാപാത്രമാവുക.
പ്രഭുദേവ സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം 'രാധെ'സീ പ്ലെക്സിലാണ് റിലീസ് ചെയ്യുന്നത്. മെയ് 13ന് സ്ട്രീം ചെയ്ത് തുടങ്ങുന്ന ചിത്രം നേരത്തെ തിയറ്ററിലും അതേ ദിവസമിറക്കാൻ പദ്ധതിയിട്ടിരുന്നു. ദിഷ പട്ടാണിയാണ് ചിത്രത്തിലെ നായിക. അര്‍ജുന്‍ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ സര്‍ദാര്‍ കാ ഗ്രാൻറ്സണ് മെയ് 18ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.