ലുഖ്മാന്‍ അവറാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന് കോഴിക്കോട് തുടക്കം. മുഹാഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹര്‍ഷദാണ്. നേരത്തെ ഇവര്‍ ഒരുമിച്ച ബേസില്‍ നായകനായ 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉണ്ട, പുഴു എന്നി ചിത്രങ്ങളുടെ കൂടി തിരക്കഥാകൃത്തായ ഹര്‍ഷദ് മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോമഡി എന്റര്‍ടെയ്നറിലേക്ക് മാറുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ധ്യാന്‍-ലുഖ്മാന്‍ ചിത്രത്തിന്. ചിത്രത്തിന്റെ നിര്‍മ്മാണം ഫെയര്‍ബേ ഫിലിംസാണ്.
വിജയരാഘവന്‍, ഇന്ദ്രന്‍സ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, രവീണ രവി, ശീതള്‍ ജോസഫ്, അബു സലീം, നവാസ് വളളിക്കുന്ന്, ഡോ. യൂസഫ് ഭായ്, അരൂപ് ശിവദാസ്, ഷാഫി കൊല്ലം എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയായിരിക്കും സംഗീതം നല്‍കുക. പ്രൊഡക്ഷന്‍ കാമി സിനിമാസ്, ഛായാഗ്രഹണം അഫ്നാസ്.വി, എഡിറ്റ് സിദ്ദീഖ് പി ഹൈദര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അര്‍ഷദ് നാക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് റഹ്‌മാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, സ്പോട്ട് എഡിറ്റര്‍ അഖില്‍ സോനു, മേക്കപ്പ് സുധി കട്ടപ്പന, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ റാഷിദ് റാസ്, സൗണ്ട് വൈശാഖ് എന്നിങ്ങനെയാണ് ചിത്രത്തിന്റെ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.