'കടുവ'ക്ക് ടിക്കറ്റ് കിട്ടിയില്ല; തിയറ്ററിന് മുന്നിൽ യുവതിയും യുവാവും ജീവനൊടുക്കാൻ ശ്രമിച്ചു

കോട്ടയം: 'കടുവ' സിനിമക്ക് ടിക്കറ്റ് കിട്ടിയില്ല, തിയറ്ററിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമം നടത്തി യുവതിയും യുവാവും. നഗരത്തിലെ അഭിലാഷ് തിയറ്ററിന് മുന്നിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഫസ്റ്റ്ഷോക്കെത്തിയതായിരുന്നു ഏറ്റുമാനൂർ സ്വദേശികളായ ഇരുവരും.

എന്നാൽ, ഹൗസ്ഫുള്ളാണെന്നും ടിക്കറ്റില്ലെന്നും പറഞ്ഞതോടെ പ്രതിഷേധവുമായി തിയറ്ററിന് മുന്നിൽ കുത്തിയിരുന്നു. തുടർന്ന്, ബ്ലേഡ് എടുത്ത് കൈഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അനുനയിപ്പിച്ച് അടുത്തദിവസം ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

Tags:    
News Summary - did not get ticket for 'kaduva' ; Attempted suicide in front of the theater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.