ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സി.ഐ.ഡി മൂസയും റൺവേയും. ഇന്നും ഈ ചിത്രങ്ങൾ മിനിസ്ക്രീനിൽ ചിരി പടർത്തുന്നുണ്ട്. നേരത്തെ ചിത്രങ്ങളുടെ രണ്ടാംഭാഗം വരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് മറ്റു വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദിലീപ് . സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ തട്ടാശ്ശേരി കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടുള്ള പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്.
'റൺവേ, സി.ഐ.ഡി മൂസ 2 തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാംഭാഗം വരണമെന്ന് തന്നെക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് പ്രേക്ഷകരാണ്. എന്നാൽ ആദ്യഭാഗം എഴുതിയ തിരക്കഥാകൃത്തുക്കൾ ഇപ്പോൾ വേർപിരിഞ്ഞു. അവരെ ഒന്നിപ്പിക്കാനായി നടക്കുകയാണ് ഞാനും ജോണിയും ജോഷി സാറും'- ദിലീപ് പറഞ്ഞു.
ഉദയ് കൃഷ്ണയും സിബി കെ തോമസും ചേർന്നാണ് ഈ രണ്ട് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയത്. ജോഷിയാണ് 2004 ൽ ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റൺവേ ഒരുക്കിയത്. നടന്റെ കരിയർ മാറ്റിയ ഒരു ചിത്രമാണ് ജോണി ആന്റണിയുടെ സി.ഐ.ഡി മൂസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.