മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'ടർബോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. കാതൽ, നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങൾ.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സാങ്കേതിക വിദഗ്ധരുടെ വിവരങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
മുഷ്ടിചുരുട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റിൽ പോസ്റ്ററിൽ ഉള്ളത്. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യം ഉള്ളതാകും ടർബോ എന്നാണ് വിലയിരുത്തലുകൾ. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംങും ഷാജി നടുവേൽ പ്രൊഡക്ഷൻ ഡിസൈനിംങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.
കോ-ഡയറക്ടർ-ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ്- റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ 426-മത് സിനിമ കൂടിയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കണ്ണൂര്‍ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രമിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.