പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതാണ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ രാജസ്ഥാനിൽ പൂർത്തിയായിട്ടുണ്ട്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ലിജോ ജോസ് . പ്രയാസമേറിയതും ദൈർഘ്യമേറിയതുമായ ഷോട്ടുകളാണ് സിനിമക്കായി വേണ്ടിവന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ആദ്യ ഷെഡ്യൂൾ രാജസ്ഥാനിൽ പൂർത്തിയാക്കിയതിന് പിന്നാലെ സിനിമയുടെ അണിയറ പ്രവർത്തകരോട് നന്ദി പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരുപാട് വലിയ തരത്തിലുള്ള സീക്വന്‍സുകളുള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തിലുള്ള സീക്വന്‍സുകളുള്ള ഒരു സിനിമ ആയിരുന്നു നമ്മുടെത്. പ്രത്യേകിച്ച് രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു.അത് വിജയകരമായി പൂര്‍ത്തിയാക്കാൻ സഹായിച്ചതിന് എല്ലാവര്‍ക്കും നന്ദി. പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള്‍ തരണം ചെയ്ത് ഷെഡ്യൂള്‍ തീർത്തു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്- ലിജോ പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 'മലൈക്കോട്ടൈ വാലിബന്‍'. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി താരം കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.