വിവാദ പരാമർശത്തിലുറച്ച് രഞ്ജിത്ത്; അഭിപ്രായം പറഞ്ഞത് എ​െൻറ വീട്ടുവരാന്തയിൽ നിന്ന്...

വിവാദ പരാമർശത്തിൽ വിശദീകരണവുമായി കേരള ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രംഗത്ത്.അക്കാദമി ചെയർമാ​െൻറ കസേരയിൽ ഇരുന്നു​െകാണ്ടല്ല ഞാൻ അഭിപ്രായം പറഞ്ഞത്. ഞാൻ എ​െൻറ വീടി​െൻറ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണത്. തീർത്തും സൗഹൃദ സംഭാഷണമാണത്. വീടി​െൻറ ഡോർ ഞാൻ അടക്കാറില്ല. പത്രക്കാർ വന്നു. അവർ ചോദ്യം ചോദിക്കുകയാണ്. അവർ, ഏറെ ദൂരത്ത് നിന്ന് വന്നതല്ലെ. ഞാൻ സംസാരിച്ചു. ശരിയായ രീതിയിൽ വസ്ത്രംപോലും ധരിച്ചിരുന്നില്ല. ചിലർ വിളിച്ച് ചോദിച്ചു. നല്ല കുപ്പായം ഇട്ടൂടേയെന്ന്. എ​െൻറ പഴയകാല സിനിമകളെ കുറിച്ച് ചോദ്യങ്ങൾ വന്നപ്പോൾ, അതല്ല, ചലചിത്രമേ​ളയെ കുറിച്ചൊക്കെ ചോദിക്കൂവെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഇത്, റെക്കോർഡ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ല സ്റ്റിൽസ് എടുക്കു​ന്നുവെന്നാണ് പറഞ്ഞത്. അവരിപ്പോൾ, അത്, ടെലിക്കാസ്റ്റ് ചെയ്തു.

തുവാനതുമ്പികളിലെ ഭാഷയെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. തൃശൂർ ഭാഷ ഉപോഗിച്ചതിനെ കുറിച്ച്. ഇന്ന് ഒരാൾ വിളിച്ച് പറഞ്ഞു അതെ കുറിച്ച് മോഹൽ ലാൽ നടത്തിയപ്രതികരണത്തെ കുറിച്ച്. ലാൽ പറഞ്ഞത് അന്ന് തിരുത്താൻ ആളില്ലായിരുന്നുവെന്നാണ്. അതാണതി​െൻറ സ്പിരിറ്റ്. എനിക്കതി​െൻറ സ്വാതന്ത്ര്യമുണ്ട്. മമ്മൂക്കയെ കുറിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെ പറഞ്ഞത്. മമ്മൂക്ക ഇക്കാര്യത്തിൽ കൂടുതൽ അധ്വാനിക്കും. ഇതെനിക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാൻ അവരോടൊപ്പം ജോലിചെയ്തയാളാണ്. ലാലിനോടും ഞാനിക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്.

ഡോ. ബിജുവിനെ കുറിച്ച് പറഞ്ഞതും വ്യക്തിപരമായ അഭിപ്രായ​മാണ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിനിടെയാണ് ഡോ. ബിജുവി​െൻറ സിനിമകളെ കുറിച്ചും തൂവാനതുമ്പികളിലെ ഭാഷയെ കുറിച്ചും മറ്റും സംസാരിച്ചത്.

ഇതിനകം തന്നെ, രഞ്ജിത്ത് നടത്തിയ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാൻ വിശദീകരണം​ ചോദിച്ചിരിക്കുകയാണ്. സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തിലാണ് വിശദീകരണം ചോദിച്ചത്. രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ വിഷയത്തിൽ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണ്. പിന്നെ അതിൽ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ ക​ഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിൽനിന്ന് സംവിധായകൻ ഡോ. ബിജു രാജിവെച്ചിരിക്കയാണ്.

Tags:    
News Summary - Director Ranjith on controversial remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.