'ഗെയിം ചെയ്ഞ്ചറിലെ അഭിനയത്തിന് രാം ചരണിന് ദേശിയ അവാര്‍ഡ് ഉറപ്പ്': സുകുമാര്‍

ശങ്കറിന്‍റെ സംവിധാനത്തിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. രാം ചരണും ബോളിവുഡ് നടി കിയാറ അദ്വാനിയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ രാം ചരണിന്‍റെ പ്രകടനത്തിന് നാഷണൽ അവാർഡ് ലഭിക്കുമെന്ന് പറയുകയാണ് സംവിധായകൻ സുകുമാർ. പുഷ്പ സിരീസിന് മുമ്പ് രാം ചരണെ നായകനാക്കി രംഗസ്ഥലം എന്ന ചിത്രം സുകുമാർ സംവിധാനം ചെയ്തിരുന്നു. ചിത്രത്തിലെ താരത്തിന്‍റെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

രാം ചരണിനും ചിരഞ്ജീവിക്കുമൊപ്പം താന്‍ ഗെയിം ചെയ്ഞ്ചര്‍ കണ്ടെന്നും ചിത്രം ബ്ലോക് ബസ്റ്ററായിരിക്കുമെന്നുമാണ് സുകുമാര്‍ പറയുന്നത്. 'ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാന്‍ ചിരഞ്ജീവി സാറിനൊപ്പൊം ഗെയിം ചെയ്ഞ്ചര്‍ കണ്ടു. അതുകൊണ്ട് ആദ്യത്തെ റിവ്യൂ ഞാന്‍ നല്‍കാം. ആദ്യ പകുതി ഗംഭീരമാണ്. ഇന്റര്‍വെല്‍ ബ്ലോക് ബസ്റ്ററാണ്! എന്നെ വിശ്വസിക്കൂ. രണ്ടാം പകുതിയില്‍ കാണിക്കുന്ന ഫ്ലാഷ്ബാക്ക് എനിക്ക് രോമാഞ്ചമുണ്ടാക്കി. അത്ഭുതമാണ്. ശങ്കറിന്റെ ജെന്റില്‍മാന്‍ ഇന്ത്യന്‍ എന്നീ സിനിമകള്‍ പോലെ ഞാന്‍ ഗെയിം ചെയ്ഞ്ചറും ആസ്വദിച്ചു.

രംഗസ്ഥലത്തിലെ പ്രകടനത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഈ ചിത്രത്തിലെ ക്ലൈമാക്‌സിലെ വൈകാരികരംഗങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് വീണ്ടും ആ ചിന്തയുണ്ടായി. അതിമനോഹരമായാണ് രാം ചരണ്‍ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഉറപ്പായും ദേശീയ പുരസ്‌കാരം ലഭിക്കും,' സുകുമാര്‍ പറഞ്ഞു.

ഇന്ത്യൻ 2 വിനും ശേഷം ശങ്കറിന്റേതായി റിലീസ് ചെയ്യുന്ന ചിത്രമാണ് ​ഗെയിം ചെയ്ഞ്ചർ. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയാവുന്നത്. ദിൽ രാജു നിർമിക്കുന്ന ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത് തമനാണ്. അടുത്തിടെ ചിത്രത്തിലെ ഒരു ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അഞ്ജലി, ശ്രീകാന്ത്, സുനിൽ, നവീൻ ചന്ദ്ര, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Tags:    
News Summary - Director sukumar says Ramcharan will win national award for best actor for Gamechanger movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.