'നീ ഫീല്‍ഡ് ഔട്ട് ആയില്ലേ?' ഒരു നടി സൃഹൃത്തുക്കളായ മറ്റ നടിമാരുടെ പോസ്റ്റിൽ കമന്‍റ് ചെയ്യും'- ധ്യാൻ ശ്രീനിവാസൻ

മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ നടി മറ്റുള്ള നടിമാരുടെ പോസ്റ്റിൽ ഫേക്ക് ഐഡി ഉപയോഗിച്ച് കമന്‍റ് ചെയ്യുമെന്ന് ധ്യാൻ ശ്രീനിവാസൻ. തന്‍റെ അഭിമുഖങ്ങൾകൊണ്ട് എന്നും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്ന താരമാണ് ധ്യാൻ. 'നീ പോടി അവിടുന്ന്, നീ പണ്ടേ ഫീൽഡ് ഔട്ടാണ് എന്നിങ്ങനെയാണ് നടി കമന്റ് ചെയ്യുന്നതെന്ന് ധ്യാൻ പറഞ്ഞു.

'അടുത്തിടെ കേട്ട ഒരു കാര്യമാണ്, എത്രത്തോളം സത്യമാണെന്ന് അറിയില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ നടി, അവര്‍ക്ക് ഫെയ്ക്ക് ഐഡി ഉണ്ട്. അതിലൂടെ പഴയ നടിമാരൊക്കെ തിരിച്ചു വരുന്നതായ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യും. നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ എന്ന തരത്തിലുള്ള കമന്റുകളാണ് ഇടുന്നത്. പക്ഷേ ഇവരൊക്കെ കൂട്ടുകാരുമാണ്

ഇതൊക്കെ സിനിമയില്‍ മാത്രം കണ്ടുവരുന്ന കാര്യമാണ്. ചിലര്‍ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും. നമ്മളെ കാണുമ്പോള്‍ നല്ല അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ ഒന്നിങ്ങ് മാറുമ്പോഴാണ് ശരിക്കുമുള്ള സ്വഭാവം കാണിക്കുക. മാത്രമല്ല ഫെയ്ക്ക് ഐഡികള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് ആണെന്നാണ് തോന്നുന്നത്, ധ്യാൻ പറഞ്ഞു.

ആരാണ് നടിയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഐഡി ദി ഫെയ്ക്ക് എന്ന ചിത്രമാണ് ധ്യാനിന്‍റേതായി അടുത്ത റിലീസ് ചെയ്യുന്ന ചിത്രം.

Tags:    
News Summary - dhyan sreenivasan says an actress comments in a other actress's posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.