ഈ വർഷം ഓഗസ്റ്റിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ബയോപിക്കിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ചിത്രം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും, ആരാണ് യുവിയായി എത്തുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല. ബോളിവുഡിലെ യുവതാരങ്ങളുടെ പേരുകൾ വാർത്തകളിൽ ഇടംപിടിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ഇപ്പോഴിതാ ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദി വെള്ളിത്തിരയിൽ യുവരാജ് സിങ് ആകാനുള്ള മോഹം വെളിപ്പെടുത്തിരിക്കുകയാണ്. ഇഷ്ടവേഷത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു യുവരാജ് സിങ്ങിന്റെ ചിത്രം പങ്കുവെച്ചത്. സിദ്ധാന്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്.
ടീ സീരീസാണ് സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. യുവരാജിന്റെ ലോകകപ്പ് പ്രകടനങ്ങളും ക്യാൻസർ അതിജീവനവുമെല്ലാം സിനിമയുടെ ഉള്ളടക്കമാകുമെന്നാണ് വിവരം.സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡീംസ്’ സംവിധാനം ചെയ്ത രവി ഭാഗചാന്ദ്കയാണ് ടി സീരീസിന് വേണ്ടി ചിത്രം ഒരുക്കുന്നത്. 2007 ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ നേടിയ യുവരാജിന്റെ വിഖ്യാതമായ ആറുസിക്സറുകളെ ഓർമിപ്പിക്കുന്ന ‘സിക്സ് സിക്സസ്’ എന്ന പേരാണ് സിനിമക്ക് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.