ഭ്രമയുഗം മുതൽ സ്ത്രീ2 വരെ;2024 ൽ ഭയപ്പെടുത്തിയ ചിത്രങ്ങൾ

മികച്ച ചിത്രങ്ങളാണ് 2024 ൽ തിയറ്ററുകളിലെത്തിയത്. ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വർഷം ഹൊറർ വിഭാഗത്തിൽ മികച്ച ചിത്രങ്ങളാണ്  തിയറ്ററുകളിലെത്തിയത്. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടാനും ചിത്രങ്ങൾ കഴിഞ്ഞു. 2024 ൽ ബോക്സോഫീസ് ഭരിച്ച ഹൊറർ ചിത്രങ്ങൾ.


ഭ്രമയുഗം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15 ന് പുറത്തിറങ്ങിയ ചിത്രം ഹെറർ ത്രില്ലർ വിഭാഗത്തിലൊരുങ്ങിയതാണ്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രമെത്തിയത്. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം.


ശൈത്താൻ

അജയ് ദേവ്ഗൺ, ജ്യോതക, മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വികാസ് ബഹ്‍ൽ സംവിധാനം ചെയ്ത ചിത്രം മാർച്ച് എട്ടിനാണ് തിയറ്ററുകളിലെത്തിയത്.മാധവനാണ് ചിത്രത്തിൽ ശൈത്താനായി വേഷമിട്ടത്.ആഗോള ബോക്‌സ് ഓഫിസില്‍ ആകെ 213 കോടി രൂപയില്‍ അധികം 'ശൈത്താൻ' കളക്ഷൻ നേടിയിരുന്നു.


സ്ത്രീ 2

2024 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് സ്ത്രീ2. 2018 പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാംഭാഗമാണ് ചിത്രം. ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിൽ രാജ്കുമാർ റാവു, ശ്രദ്ധ കപൂർ, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുറാന എന്നിവരാണ് പ്രധാനവേഷത്തിയത്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ്.857 കോടിയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ.


ഭൂൽ ഭുലയ്യ 3

ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സിനിമാപ്രേമികളെ വിസ്മയിപ്പിച്ചിരുന്നു. കാർത്തിക് ആര്യൻ, വിദ്യാ ബാലൻ, മാധുരി ദീക്ഷിത് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ഏകദേശം 421 കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് നേടിയത്.

Tags:    
News Summary - How Indian horror films ruled the box office this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.