വർക്കല: ചലച്ചിത്ര സംവിധായകനും ടെലിവിഷൻ ഷോകളുടെ ക്രിയേറ്റിവ് ഡയറക്ടറുമായിരുന്ന വർക്കല ഗവ. താലൂക്കാശുപത്രിക്കു സമീപം വിജയ വിലാസത്തിൽ വർക്കല വി. ജയകുമാർ (61) നിര്യാതനായി. വാനരസേന എന്ന സിനിമയുടെ സംവിധായകനും മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു തുടങ്ങിയ സിനിമകളുടെ സഹസംവിധായകനുമായിരുന്നു.
കോടീശ്വരൻ, സ്വർണമഴ തുടങ്ങിയ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ സഹസംവിധായകനായും പ്രവർത്തിച്ചു. പരേതരായ വാസുപിള്ളയുടെയും രുക്മിണിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സുമതിയമ്മ, സരസ്വതിയമ്മ (റിട്ട. ഗവ. ട്രഷറി), തുളസീഭായി (റിട്ട. ബ്ലോക്ക് ഓഫിസ്), വിജയൻ, ജയകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.